Saturday 8 October 2016

ബംഗാളികള്‍*🇱🇾🇱🇾 : അവിടെ കുറവാണ് , ഇവിടെ കുറവാണ് funny short note

*ഷോപ്പിലേക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന ആളുകളെ ശ്രദ്ധിച്ചപ്പോള്‍ കാണുവാന്‍ കഴിഞ്ഞത് :*😀😀😀

*എമറാത്തികള്‍*🇵🇸🇵🇸
വില പറഞ്ഞത് കൂടി പോയാല്‍ ചിരിച്ച് കൊണ്ട് മഷ്ക്കൂര്‍ പറഞ്ഞ് പുറത്തേക്ക് നടക്കും

*ഖത്തറികൾ*🇶🇦🇶🇦 :
വില പറഞ്ഞാൽ ഇത് കൂടുതലാണല്ലോ എന്ന് ചോദിക്കും. കാഷ് ഉണ്ടെങ്കിൽ
വാങ്ങും.ഇല്ലെങ്കിൽ മഷ്കൂർ പറഞ്ഞു പോകും

*സൌദികള്‍*🇸🇦🇸🇦 :
വില ചോദിച്ച് എത്രയാണ് എന്ന് പറഞ്ഞ് കൊടുത്താല്‍ അടുത്ത ചോദ്യം ഇതായിരിക്കും " ലേഷ് ..?" ( എന്ത് കൊണ്ട് )

*സുഡാനികള്‍*🇸🇩🇸🇩
സാധനം വാങ്ങി പൈസ തരുമ്പോള്‍ ഒന്ന് ചിരിക്കും എന്നിട്ട് മയത്തില്‍ ചോദിക്കും " മാഫീ നാഗസ് ( കുറക്കാന്‍ ഒന്നുമില്ലേ ..?"

*മിസ്രികള്‍*🇪🇨🇪🇨 :
പത്ത് റിയാല്‍ പറഞ്ഞാല്‍ രണ്ട് റിയാല്‍ തന്ന് കൊണ്ട് അവന്‍റെ വാപ്പ കൊണ്ട് വന്നത് പോലെ പറയും
" ഹബീബി അതൊക്കെ മതി "

*യെമനികള്‍* :🇲🇱🇲🇱
" പൈസ തെകയോന്ന് അറിയില്ല " എന്നും പറഞ്ഞ് ഒപ്പിച്ച് തന്ന് കൊണ്ട് ശുക്രന്‍ പറഞ്ഞ് പോകും

*പാക്കിസ്ഥാനികള്‍*🇵🇰🇵🇰 :
" ഞാന്‍ എമറാത്തി അല്ല ഞനൊരു വില അങ്ങട് തരും അത് വാങ്ങണം" എന്നും പറഞ്ഞ് പകുതി വില തരാന്‍ നോക്കും

*ബംഗാളികള്‍*🇱🇾🇱🇾 :
അവിടെ കുറവാണ് , ഇവിടെ കുറവാണ് നമ്മള്‍ക്ക് അവിടന്ന്‍ വാങ്ങാം എന്നങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് ലാസ്റ്റ് എത്ര തരണം എന്നും പറഞ്ഞു ഇവിടുന്ന് തന്നെ വാങ്ങും .

*മലയാളികള്‍*🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 :
ആദ്യം നന്നായി പരിചയപ്പെടും എന്നിട്ട് എല്ലാ സാധനങ്ങളുടെയും വില ചോദിക്കും , ഏത് കമ്പനിയുടേതാണ് എന്ന്‍ ചോദിക്കും വാറണ്ടി ഉണ്ടോന്ന് ചോദിക്കും ഗ്യാരണ്ടി ഉണ്ടോന്ന് ചോദിക്കും കേട് വന്നാല്‍ മാറ്റി തരുമോ എന്ന് ചോദിക്കും ഒരു മണിക്കൂറിലേറെ ഷോപ്പില്‍ നില്‍ക്കും എന്നിട്ടവസാനം പറയും ഞാന്‍ പിന്നൊരീസം വരാം എന്നും പറഞ്ഞ് ഫോണും അറ്റന്‍ഡ് ചെയ്ത് മെല്ലെ സ്കൂട്ടാവും ...😀😀😀😀😀😂😂😂😬😬😬😁😁😁😁😁😁😁😁😁

*ഓരോരോ രാജ്യക്കാരെ*


No comments :

Post a Comment